Section

malabari-logo-mobile

മോഹന്‍ലാല്‍ ആനകൊമ്പ് കേസില്‍ പ്രതി.

HIGHLIGHTS : കൊച്ചി : ആനക്കൊമ്പ് കൈവശം വെച്ച കുറ്റത്തിന് ചലചിത്രതാരെ മോഹന്‍ലാലിനെതിരെ കേസ്

കൊച്ചി : ആനക്കൊമ്പ് കൈവശം വെച്ച കുറ്റത്തിന് ചലചിത്രതാരെ മോഹന്‍ലാലിനെതിരെ കേസ്. വനം വകുപ്പാണ് കേസെടുത്തത്. മോഹന്‍ലാലിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റര്‍ചെയ്ത കേസിന്റെ എഫ്‌ഐആര്‍ അടക്കമുള്ള രേഖകള്‍ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കോടനാട് റെയ്‌ഞ്ചോഫീസിലാമ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2012 ജൂലൈ 22 ന് ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. അന്നത്തെ റെയ്ഡില്‍ ലാലിന്റെ വീട്ടില്‍ നിന്ന് 2 ആനകൊമ്പ് കണ്ടെടുത്തിരുന്നെങ്കിലും സെഭവം വിവാദമായിട്ടും യാതൊരു അന്വേഷണവും നടന്നിരുന്നില്ല.

sameeksha-malabarinews

അതെ സമയം പോലീസും ഇതേകുറിച്ച് അന്വേഷണം തുടങ്ങി. ഡിജിപി ജേക്കബ് പുന്നൂസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് മോഹന്‍ലാലിന്റെ മൊഴിയെടുക്കുമെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍ വ്യക്തമാക്കി.

മോഹന്‍ലാലിന്റെ കൈവശമുള്ളത് യഥാര്‍ത്ഥ ആനക്കൊമ്പാണോ? അത് സൂക്ഷിക്കുന്നതിന് ലൈസന്‍സുണേ്ടാ തുടങ്ങിയ വിവരങ്ങളായിരിക്കും മോഹന്‍ലാലില്‍ നിന്ന് പൊലീസ് ചോദിച്ചറിയുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!