മോദി വ്യവസായികളോട് വാങ്ങിയ പണത്തിന് നന്ദി കാണിക്കുകയാണ്: രാഹുല്‍

rahul-gandhiന്യൂ ഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചരണത്തിന് വ്യാവസായികളോട് വാങ്ങിയ പണത്തിന് നന്ദി കാണിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ കര്‍ഷക റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

57 ദിവസത്തെ അജ്ഞാതവാസത്തിന് ശേഷം തിരിച്ചെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയായിരുന്നു ഇന്ന്  നടന്നത്. രാജ്യത്തെ കര്‍ഷകര്‍ എല്ലാം ഭയത്തിലാണ്, ബി ജെ പി സര്‍ക്കാര്‍ പണക്കാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കര്‍ഷകരുടെ പൊതുബോധം. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള യുദ്ധം കോണ്‍ഗ്രസ്സ് നയിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

വ്യവസായവും നിക്ഷേപവും മാത്രമല്ല കൃഷിയും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് മനസ്സിലാക്കാത്ത പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നത്. വിദേശത്ത് സ്വന്തം രാജ്യത്തെ അപമാനിക്കുന്നത് പദവിക്ക് ചേര്‍ന്നതല്ലെന്നും മോദിക്ക് രാജ്യത്തിന്റെ ശക്തി അറിയില്ലെന്നും രാഹുല്‍ പറഞ്ഞു.

ബി ജെ പിക്ക് കര്‍ഷകരെ ദ്രോഹിക്കാന്‍ മാത്രമേ കഴിയൂ എന്ന് റാലിയില്‍ പ്രസംഗിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും അഭിപ്രയപ്പെട്ടു. റാലിയെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ്ങും അഭിസംബോധന ചെയ്തു.

Share news
error: Content is protected !!
Scroll to Top