ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തിനായി ഒരുക്കിയ ബദല്‍ വിമാനത്തില്‍ നിന്നും നിര്‍വീര്യമാക്കിയ ഗ്രനേഡ് കണ്ടെടുത്തു. പ്രധാന മന്ത്രിക്ക് സഞ്ചരിക്കാനായി ഒരുക്കിയ ജംബോജറ്റ് വിമാനം ഏതെങ്കിലും കാരണവശാല്‍ സഞ്ചാരയോഗ്യമല്ലാതാവുകയാണെങ്കില് പകരം ഉപയോഗിക്കാനായി ഒരുക്കിയ ബോയിംഗ് 747 വിമാനത്തില്‍ നിന്നാണ് ഗ്രനേഡ് കണ്ടെത്തിയത്.
ഈ വിമാനം മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം സ്ഥിര യാത്രക്ക് വിട്ടു നല്‍കിയിരുന്നു എന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിക്കുന്നത്. നിര്‍വീര്യമാക്കിയ ഗ്രനേഡാണ് വിമാനത്തില്‍ നിന്ന് കണ്ടെത്തിയതെന്ന് പരിശോധനക്ക് ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിമാത്തിനുള്ളില്‍ ഗ്രനേഡ് കണ്ടെത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.




