Section

malabari-logo-mobile

മെസി തന്നെ താരം.

HIGHLIGHTS : പാരീസ്: ഫുട്‌ബോളിലെന്ന പോലെ സമ്പാദ്യത്തിന്റെ കാര്യത്തിലും മെസി

പാരീസ്: ഫുട്‌ബോളിലെന്ന പോലെ സമ്പാദ്യത്തിന്റെ കാര്യത്തിലും മെസി തന്നെയാണ് താരം. ബാഴ്‌സലോണയിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായ ലയണല്‍ മെസി അര്‍ജ്ജന്റീനന്‍ താരം സ്പാനിഷ് ക്ലബിന്റെ ചരിത്രത്തിന്റെ ഭാഗമാകാനൊരുങ്ങുകയാണ്.
സെസാര്‍ റോഡ്രിഗസിന്റെ പേരില്‍ നിലവിലുള്ള ബാഴ്‌സ റെക്കോര്‍ഡ് 235 ഗോള്‍ എന്നതു തകര്‍ക്കാന്‍ മെസിക്കിനി ഒരു ഗോള്‍ മതി. 57 വര്‍ഷം പഴക്കമുള്ളതാണ് ബാഴ്‌സ റെക്കോര്‍ഡ്. ചാമ്പ്യന്‍സ് ലീഗിലെ ഗ്രാനഡക്കെതിരെയുള്ള കളിയില്‍ നേടിയ മൂന്നു ഗോളുകളാണ് മെസിയെ റെക്കോര്‍ഡിനോടടുപ്പിച്ചത്. ഇതിഹാസതാരമായ റോഡ്രിഗസ് 232 ഗോളുകളേ ബാഴ്‌സലോണയ്ക്കുവേണ്ടി സ്‌കോര്‍ ചെയ്തിട്ടുള്ളുവെന്ന് ചരിത്രരേഖകള്‍ പറയുന്നു. അതേസമയം ബാഴ്‌സയുടെ ക്ലബ്ബ് രേഖകള്‍ പ്രകാരം ഇത് 235 ഗോളാണ്.
ഗോളടിയിലെന്ന പോലെ വരുമാനത്തിലും മെസി കുതിക്കുകയാണ്. വര്‍ഷം 221 (221,84,50,000)കോടി രൂപയാണ് ഈ ബാഴസലോണ താരത്തിന് ലഭിക്കുന്നത്. തൊട്ടുപിന്നില്‍ ഇംഗ്ലണ്ട് മുന്‍താരം ഡേവിഡ് ബെക്കാം (211 കോടി), പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ (196 കോടി) എന്നിവരാണ് മെസിക്കുതൊട്ടുപിന്നില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!