മലപ്പുറം : തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 22 കോട്ടുവാലക്കാട് പെരിന്തല്‍മണ്ണ നഗരസഭ വാര്‍ഡ് 32 സംഗീത മഞ്ചേരി നഗരസഭ വാര്‍ഡ് 34 ശാന്തിഗ്രാമം എന്നിവിടങ്ങളില്‍ മെയ് 15 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മെയ് 13 വൈകീട്ട് അഞ്ച് മുതല്‍ 15 ന് വൈകീട്ട് അഞ്ച് വരെ വാര്‍ഡ് പരിധിയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി മലപ്പുറം ജില്ലാ കലക്റ്റര്‍ അറിയിച്ചു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിങ് സ്റ്റേഷനുകളായി തിരഞ്ഞെടുത്തിട്ടുള്ള മഞ്ചേരി ജി.ബി.എച്ച്.എസ്.എസ്, പെരിന്തല്‍മണ്ണ എസ്.എം.യു.പി. സ്കൂള്‍, കാട്ടുവാലക്കാട് കരിപറമ്പ് അല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നിവക്ക് വോട്ടെടുപ്പ് ദിവസമായ മെയ് 15 നും വോട്ടെണ്ണല്‍ കേന്ദ്രമായ പെരിന്തല്‍മണ്ണ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് മെയ് 16 നും ജില്ലാ കലക്റ്റര്‍ അവധി പ്രഖ്യാപിച്ചു.
നിയോജക മണ്ഡലങ്ങളുടെ പരിധിക്കുള്ളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ മെയ് 15 ന് പ്രാദേശികാവധി പ്രഖ്യാപിച്ചു. പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം സ്ഥാപന മേധാവികള്‍ ചെയ്ത് കൊടുക്കണം. പൊതുപരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ല.




