ന്യുദില്ലി : തലസ്ഥാന നഗരപരിധിയില്‍പ്പെട്ട ഗാസിയാബാദില്‍ ഒരു പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി. ഗാസിയാബാദിലെ മഹാഗണ്‍ മാളിന്റെ പാര്‍ക്കിങ് ഏരിയയില്‍ സ്കോര്‍പ്പിയോ കാറില്‍ വെച്ചാണ് രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിത്. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കയ്യേറ്റം നടത്തിയത്. ഇന്നു പുലര്‍ച്ചെ 4 മണിക്കും 5മണിക്കുമിടയിലാണ് സംഭവം.
സുഹൃത്തുക്കള്‍ക്കൊപ്പം മാളിലെ നൈറ്റ് പാര്‍ട്ടിക്കെത്തിയതായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നോയിഡ സ്വദേശികളായ പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി. പ്രതികള്‍ ഒളിവിലാണ്. പെണ്‍കുട്ടി ദില്ലി സ്വദേശിയാണ




