മുഹമ്മദ് സിയാദ് പന്ത്രണ്ടാം വയസ്സില്‍ നാടിന്റെ ഔഷധാചാര്യന്‍.

പരപ്പനങ്ങാടി: പ്രായം 12, മുഹമ്മദ് സിയാദിന് വശമില്ലാത്ത ഔഷധ ചെടികളില്ല. സ്വന്തം പുരയിടം ഹെര്‍ബല്‍ ഹാര്‍ബറായി വളര്‍ന്നതോടെയാണ് സിയാദ് ഔഷധ പച്ചയുടെ മര്‍മമം തൊട്ടറിഞ്ഞത്. ജൈവ കര്‍ഷകനും പരപ്പനാട് ഫാര്‍മേഴ്‌സ്   ക്ലബ്‌ അധ്യക്ഷനുമായ മുല്ലപ്പാട് അബ്ദുറസാഖിന്റെ മകനാണ് മുഹമ്മദ് സിയാദ്. പിതാവിന്റെ ഔഷധ ഉദ്യാനത്തെ പാഠ്യേതര പഠനത്തിന് സ്വയം തിരഞ്ഞെടുത്താണ് സിയാദ് നൂറു കണക്കിന് ഔഷധചെടിയുടെ വേരും പേരും കൃത്യമായി മനപാഠമാക്കിയത്.

സര്‍പ്പങ്ങള്‍ പാഞ്ഞകലുന്ന അണലിവേഗം മുതല്‍ വന്‍ ശക്തികളെ തളക്കുന്ന ആനമയക്കി തൊട്ട് കര്‍പ്പൂരം, കുന്തരികം, അമുക്കുരം, ഏകനായകം, നായ്‌കൊരുണ, കൊടുത്തുക, തുളസി, ചേര്, തുമ്പ തുടങ്ങി ആയുര്‍വേദ ഔഹധമൂല്യങ്ങളുടെ ചേരുവകളൊക്കെയും സിയാദിന്റെ ഔഷധ ഉദ്യാനത്തില്‍ തഴച്ചു വളരുകയാണ്.പരപ്പനങ്ങാടി കോവിലകം ഇംഗ്‌ളീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ  ആറാം തരം വിദ്യാര്‍ത്ഥിയായ മുഹമ്മദ് സിയാദ് സ്വന്തം വീട്ടു മുറ്റത്തെ തോട്ടത്തില്‍ നിന്നും 40 ഔഷധ ചെടികള്‍ പറിച്ചെടുത്ത് സ്വന്തം വിദ്യാലയ തിരുമുറ്റവും ഔഷധ ഉദ്യാനമക്കാന്‍ നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ വിദ്യാലയത്തിലെ ഔഷധ ഉദ്യാനം വിപുലീകരിക്കാനും സിയാദ് തീരുമാനിച്ചിട്ടുണ്ട്.

വിദ്യാലയം വേനലവധിക്ക് പൂട്ടിയതോടെ വീട്ടുമുറ്റത്തെ ഹെര്‍ബന്‍ ഗാര്‍ഡനില്‍ സമയം ചിലവഴിക്കുകയാണ് ഈ കൊച്ചു ഔഷധാചാര്യന്‍. ഔഷധ പച്ചയുടെ നാട്ടറിവുകളില്‍ ഈ കൊച്ചു ബാലന്റെ ജ്ഞാനം അമ്പരപ്പിക്കുകയാണ്. മാംസഭുക്കായ “നിപന്തസ്”അടക്കമുള്ള അപൂര്‍വ്വ ഔഷധങ്ങളും സിയാദിന്റെ തോട്ടത്തിലുണ്ട്.

Share news
error: Content is protected !!
Scroll to Top