തിരു : മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ കുറിച്ചുള്ള വിവാദത്തില്‍ മുസ്ലിം ലീഗിനെതിരെ കടുത്ത വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍. വിവാഹ പ്രായ വിവാദമുയര്‍ത്തുന്ന മത സംഘടനകള്‍ക്ക് പിറകില്‍ മുസ്ലീം ലീഗാണെന്ന് വിഎസ് പറഞ്ഞു.
സര്‍ക്കാര്‍ വിവാഹപ്രായം കുറക്കുന്ന കാര്യത്തില്‍ കൂട്ടുനിന്നാല്‍ അത് കാടത്തരമാണെന്നും വിഎസ് പറഞ്ഞു. സമുദായ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിഎസ് പറഞ്ഞു.
വിവാഹപ്രായം സംബന്ധിച്ച വിവാദങ്ങളുടെ ഉത്തരവാദി മുസ്ലീം ലീഗാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ആരോപണം ഉന്നയിച്ചു.
മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹത്തിന് വിവാഹപ്രായം സംബന്ധിച്ച പ്രായപരിധി ബാധകമാക്കരുതെന്ന് ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കാന്‍ മുസ്ലീം സംഘടനകള്‍ തീരുമാനിച്ചിരുന്നു.




