Section

malabari-logo-mobile

മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്നു

HIGHLIGHTS : മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാറില്‍ ജലനിരപ്പുയര്‍ന്നതോടെ തീരത്തെ ദുരന്ത

മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാറില്‍ ജലനിരപ്പുയര്‍ന്നതോടെ തീരത്തെ ദുരന്ത നിവാരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി കൂടുതല്‍ സേഫ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കും. കൂടാതെ വാര്‍ഡ് തലത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കാനും യോഗത്തില്‍ തരുമാനമായി.

കനത്ത മഴ തുടരുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് ഇന്നലെ 133 അടി ഉയരത്തിലെത്തി. ഡാമിലെ ജലനിരപ്പ് 136 അടിയെത്തുകയും വെള്ളം സ്പില്‍വെ വഴി ഇടുക്കി ഡാമിലേക്ക് ഒഴുക്കുകയും ചെയ്യുന്ന സാഹചര്യം യോഗം വിലയിരുത്തി. അടിയന്തിര സാഹചര്യങ്ങള്‍ ഉപയോഗിക്കുന്നതിന് കൂടുതല്‍ സേഫ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇവയ്ക്കുള്ള സ്ഥലം കണ്ടെത്താന്‍ വില്ലേജ് ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

sameeksha-malabarinews

റവന്യൂ, പൊലീസ്, ഫോറസ്റ്റ് തുടങ്ങി എല്ലാ വകുപ്പുകളുടേയും ഏകോപനം സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തില്‍ ഉറപ്പു വരുത്താനും യോഗം തീരുമാനിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!