Section

malabari-logo-mobile

മുല്ലപ്പെരിയാര്‍ ; കേരളാ കോണ്‍ഗ്ര്‌സ് വീണ്ടും സമരമുഖത്തേക്ക്

HIGHLIGHTS : കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്ന് പറഞ്ഞ കേരളാ കോണ്‍ഗ്രസ് സമരമുഖത്തേക്ക് നീങ്ങുമെന്നു. മുല്ലപ്പ...

കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്ന് പറഞ്ഞ കേരളാ കോണ്‍ഗ്രസ് സമരമുഖത്തേക്ക് നീങ്ങുമെന്നു.

മുല്ലപ്പെരിയാറിലെ സംരക്ഷണ അണക്കെട്ടിന് ഉടന്‍ കേന്ദ്രാനുമതി വേണമെന്നും കേരളാ കോണ്‍ഗ്ര്‌സ് ആവശ്യപ്പെട്ടും. പ്രശ്‌നം പരിഹരിക്കാന്‍ ക്രിയാത്മക നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തിട്ടിെല്ലന്നാണ് പാര്‍ട്ടിയുടെ നിലപാട്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 26ന് സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്ന് കെ എം മാണി അറിയിച്ചു. ഊ മാസം എട്ടിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി പ്രശ്‌നം ചര്‍ച്ച ചെയ്യും. ആവശ്യമായ സമരങ്ങള്‍ നടത്താന്‍ പാര്‍ട്ടി ഇടുക്കി ജില്ലാ കമ്മിറ്റിക്ക് അനുമതി നല്‍കി.

sameeksha-malabarinews

 

കേരളത്തില്‍ സംസ്ഥാനത്തിന്റെ പണം മുടക്കി അണക്കെട്ട് പണിയാന്‍ ആരുടെയും അനുമതി ആവശ്യമില്ലായെന്നും. വനഭൂമി ഉള്‍പ്പെടുന്നതിനാലാണ് നിയമ പ്രകാരം കേന്ദ്രത്തോട് ആവശ്യപ്പെടുന്നതെന്നും. ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ സര്‍വകക്ഷി സംഘത്തെ അയക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് സമരം ഏറ്റെടുക്കുന്നതോടെ ഇത് യുഡിഎഫിലെ പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കും. കെ എം മാണിയുടെ ഇപ്പോഴത്തെ പ്രസ്താവനക്ക് പിന്നില്‍ പിജെ ജോസഫിന്റെ ശക്തമായി സമ്മര്‍ദ്ദമണ്ടെന്നു കരുതുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!