Section

malabari-logo-mobile

മുന്‍ കാമുകിയുടെ നഗ്നചിത്രങ്ങള്‍ യൂട്യൂബിലിട്ട കാമുകന്‍ കുടുങ്ങി

HIGHLIGHTS : യൂട്യൂബിലൂടെ മുന്‍കാമുകിയും കോളേജ് വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയുടെ

യൂട്യൂബിലൂടെ മുന്‍കാമുകിയും കോളേജ് വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ യൂട്യൂബിലിട്ട കാമുകന്‍ പോലീസ് പിടിയിലായി. ശക്തികുളങ്ങര ചേരിയില്‍ കുറുമുളതോപ്പില്‍ ഡെന്‍സില്‍ ജോസഫ്്(24) ആണ്് പോലീസ് പിടിയിലായത്.

നേരത്തെ പ്രണയത്തിലായ പെണ്‍കുട്ടിയുമായി ഡെന്‍സില്‍ കാര്‍ വാടകയെക്കെടുത്ത് കറങ്ങുകയും കാറില്‍ വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഈ രംഗങ്ങള്‍ തന്റെ ലാപ്‌ടോപില്‍ ഡെന്‍സില്‍ പകര്‍ത്തിയിരുന്നു.

sameeksha-malabarinews

പെണ്‍കുട്ടി മറ്റുള്ളവരുമായി സംസാരിക്കുന്നതും അടുക്കുന്നതും ഡെന്‍സില്‍ തടഞ്ഞതോടെയാണ് ഇരുവരും അകന്നത്. തുടര്‍ന്ന് ഇയാള്‍ ഗള്‍ഫിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയോട് ഡെന്‍സില്‍ വീണ്ടും അടുക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി അകലുകയായിരുന്നു ഇതില്‍ ക്ഷുഭിതനായ യുവാവ് പെണ്‍കുട്ടിയുടെ ഫോട്ടോ യൂട്യൂബില്‍ പ്രചരിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മാതാപിതക്കള്‍ ഉന്നതോദ്യോഗസ്ഥര്‍ക്കെതിരെ നല്‍കിയ പരാതിയ തുടര്‍ന്നാണ് ഡെന്‍സില്‍ പിടിയിലായത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!