Section

malabari-logo-mobile

മുന്‍മന്ത്രി ലോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു

HIGHLIGHTS : കൊച്ചി: മുതിര്‍ന്ന സി പി ഐ എം നേതാവും മന്ത്രിയും എംപിയുമായിരുന്ന

കൊച്ചി: മുതിര്‍ന്ന സി പി ഐ എം നേതാവും മന്ത്രിയും എംപിയുമായിരുന്ന ലോനപ്പന്‍ നമ്പാടന്‍ (78) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. നയനാര്‍ മന്ത്രി സഭയില്‍ അംഗമായിരുന്നു. അധ്യാപകന്‍, ജനപ്രതിനിധി, രാഷ്്യടീയ സാമൂഹ്യ പ്രവര്‍ത്തകന്‍, സമുദായ നേതാവ് എന്നീ നിലകളിലും നമ്പാടന്‍ പ്രശസ്തനാണ്. 27 ഓളം നാടകങ്ങളിലും 3 സിനിമകളിലും നമ്പാടന്‍ അഭിനയിച്ചിട്ടുണ്ട്.

1963 ല്‍ കൊടകര പഞ്ചായത്തില്‍ നിന്ന് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്തിയായി ജയിച്ചാണ് നമ്പാടന്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. 2 തവണ മന്ത്രിയായ നമ്പാടന്‍ 1988 വരെ കോണ്‍ ഗ്രസ്സില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് സിപിഐഎം നൊപ്പം ചേരുകയുമായിരുന്നു. 1965 ല്‍ കൊടകര നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1977 ല്‍ അതേ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച് വിജയിച്ചു. 1980 ല്‍ രണ്ടാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നമ്പാടന്റെ കൂറു മാറ്റത്തെ തുടര്‍ന്നാണ് 1982 ലെ കരുണാകരന്‍ മന്ത്രി സഭ നിലം പൊത്തിയത്. 1980 മുതല്‍ 82 വരെ ഗതാഗത മന്ത്രിയായി പ്രവര്‍ത്തിച്ചു. 1982 ലും 87 ലും 1991 ലും 96 ലും നിയമസഭ അംഗമായും ഭവന സഭാ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1935 ല്‍ കൊടകരക്കടുത്ത പേരാമ്പ്രയില്‍ നമ്പാടന്‍ വീട്ടില്‍ കുര്യപ്പന്റെയും പ്ലമേനയുടെയും മകനായാണ് ലോനപ്പന്‍ നമ്പാടന്‍ ജനിച്ചത്. ഭാര്യ ആനി. മൂന്ന് മക്കളുമുണ്ട്.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!