Section

malabari-logo-mobile

മുഖ്യമന്ത്രി കമന്റോകളുടെ സഹായത്തോടെ പുറത്തിറങ്ങി;മന്ത്രിമാരെ പ്രവര്‍ത്തകര്‍ തടഞ്ഞു

HIGHLIGHTS : തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തണ്ടര്‍ ബോള്‍ട്ട് കമാന്റോകളുട

തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തണ്ടര്‍ ബോള്‍ട്ട് കമാന്റോകളുടെ സഹായത്തോടെ മന്ത്രിസഭാ യോഗത്തിന് ശേഷം സെക്രട്ടറിയേറ്റിന് പുറത്തിറങ്ങി. കന്റോണ്‍മെന്റ് ഗേറ്റിലൂടെ പുറത്തിറങ്ങിയ വാഹനത്തില്‍ മുഖ്യമന്ത്രിക്കൊപ്പെ കെഎം മാണി, പി കെ കുഞ്ഞാലിക്കൂട്ടി എന്നിവരും ഉണ്ടായിരുന്നു. രാവിലെ 9 മണിക്കാരംഭിച്ച പ്രത്യേക മന്ത്രിസഭാ യോഗം അരമണിക്കൂര്‍ മാത്രമാണ് നടന്നത്.

എല്‍ഡിഎഫ് സമരം വിലയിരുത്താനാണ് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചത്. പി ജെ ജോസഫ്, പി കെ അബ്ദുറബ്ബ്, പി കെ ജയലക്ഷ്മി, അനൂപ് ജേക്കബ്്, ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.

sameeksha-malabarinews

മുഖ്യമന്ത്രി സെക്രട്ടറിയേറ്റിന് പുറത്തുകടന്നെങ്കിലും മറ്റ് മന്ത്രിമാര്‍ക്ക് പുറത്തുകടക്കാനായില്ല. റിസര്‍വ്വ് ബാങ്കിന് മുന്നില്‍ വി എസ് ശിവകുമാറിന്റെ വാഹനം സെക്രട്ടറിയേറ്റ് ഉപരോധിക്കുന്ന ഇടതുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. സെക്രട്ടറിയേറ്റില്‍ നിന്നും പ്രത്യേക മന്ത്രിസഭാ യോഗം കഴിഞ്ഞ് വരികയായിരുന്ന മന്ത്രിയെയാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്. പ്രവര്‍ത്തകര്‍ തടഞ്ഞതോടെ വി എസ് ശിവകുമാര്‍ തിരിച്ച് സെക്രട്ടറിയേറ്റിനുള്ളിലേക്കു തന്നെ തിരിച്ചു കയറി.

പിന്നീട് കനത്ത സുരക്ഷയില്‍ മന്ത്രിമാര്‍ സെക്രട്ടറിയേറ്റിന് പുറത്തെത്തി. മന്ത്രിമാര്‍ ക്ലിഫ്ഹൗസില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!