Section

malabari-logo-mobile

മിസ്ഡ് കോള്‍ കണ്ടാല്‍ തിരിച്ചു വിളിക്കരുത്.

HIGHLIGHTS : നിങ്ങളുടെ ഫോണിലൊരു മിസ്ഡ് കോള്‍ കണ്ടാല്‍

നിങ്ങളുടെ ഫോണിലൊരു മിസ്ഡ് കോള്‍ കണ്ടാല്‍ ആതാരാണെന്നറിയാന്‍ ഒരാകാംഷകാണും പലര്‍ക്കും. പലരും അപ്പോള്‍ തന്നെ തിരിച്ചു വിളിച്ചെന്നുമിരിക്കും. എന്നാല്‍ ഇനിമുതല്‍ മിസ്ഡ് കോള്‍ നമ്പറിലേക്ക് തിരിച്ചുവിളിക്കുമ്പോള്‍ ഒന്നു സൂക്ഷിക്കണം .

നിങ്ങളുടെ ഫോണിലേക്ക് വന്ന നമ്പര്‍ പരിചയക്കാരുടേതാണോ? സുഹൃത്തിന്റേയോ ബന്ധുവിന്റേതാണോ എന്ന് നിങ്ങള്‍ മനസിലാക്കിയ ശേഷം മാത്രം വിളിക്കാന്‍ ശ്രമിക്കുക പ്രത്യേകിച്ചും +92, 90, 09 എന്ന നമ്പറില്‍ നിന്നും വരുന്ന മിസ്ഡ് കോളുകള്‍ കണ്ടാല്‍ ഒരു കാണ വശാലും തിരിച്ചുവിളിക്കരുത്. കാരണം ഈ നമ്പറുളില്‍ പതുങ്ങിയിരിക്കുന്നത് വലിയ അപകടം തന്നെയാണ്.
എന്താണീ അപകടം എന്നെല്ലേ… ഈ നമ്പറിലേക്ക് വിളിച്ചാല്‍ നിങ്ങളുടെ സിം കാര്‍ഡ് ക്ലോണ്‍ ചെയ്യപ്പെട്ടേക്കാം. ടെലികോം മേഖലയ്ക്ക് പുതിയ തലവേദനയായിരിക്കുന്ന ക്ലോണ്‍ ആക്രമണത്തിന് ഇതുവരെ പത്ത് ലക്ഷത്തോളം ഉപഭോക്താക്കള്‍ ഇരയായെന്നാണ് വിവരം. ഇതിനായി ഒരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

sameeksha-malabarinews

നിങ്ങള്‍ തിരിച്ചു വിളിക്കുന്നതോടെ സിംകാര്‍ഡിലും ഡാറ്റാ കാര്‍ഡിലും സൂക്ഷിച്ചിരിക്കുന്ന സകല വിവരങ്ങളും കൈക്കലാക്കാന്‍ റാക്കറ്റിന് സാധിക്കുന്നു. ഇതേ കുറിച്ച് ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള ടെലികോം ഓപ്പറേറ്റര്‍മാര്‍ മുന്നറിയിപ്പു നല്‍കാന്‍ തുടങ്ങിക്കഴിഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!