Section

malabari-logo-mobile

മാപ്പ്

HIGHLIGHTS : മാപ്പ്

ഗ്രഹങ്ങളുടെ ഗ്രഹണ മാത്സര്യത്തില്‍ വഴിതെറ്റിപ്പോയ ജീവിതവുമായി തടവറയില്‍ നിന്ന്

മാപ്പ്                                                                                              സുനില്‍             

sameeksha-malabarinews

                                                                                                      c 9545  
ഒരു ഗദ്ഗദം നീ ചാലിച്ചു വെച്ചുവോ
നിന്റെ അറിയാതെയൊഴുകുന്ന കണ്ണുനീരില്‍,
നിന്റെ അറിയാതെ പൊഴിയുന്ന വാക്കുകളില്‍,
നമ്മളറിയാതെ പോയൊരു വര്‍ഷങ്ങളില്‍.

 

ക്ഷണിക മോഹങ്ങള്‍ കടം കൊണ്ട കാലത്ത്,
ദുരിതപര്‍വ്വങ്ങള്‍ പിന്‍പേ വലം വെച്ചു;
മഷിക്കറുപ്പിലും കറുത്തുപോയ് കണ്‍തടം ;
കൊടും വിഷാദത്തിലകപ്പെട്ട നാളുകള്‍-

ദിശയിറിയാതെ വലംചുറ്റി നമ്മളാ
രൗദ്ര സംസാര സാഗരത്തിരകളില്‍-
കൊടിയ വേഗത്തിലാഞ്ഞു വീശിയ
പടു നിരാശതന്‍ ചുഴലിക്കൊടുങ്കാറ്റില്‍-

തുഴ വീണു പോയെന്റെ കൊച്ചുവള്ളം
തുള വീണു പോയെന്റെ പാമരത്തില്‍ ,
അതികഠിന ദുരിതമയമാ ദിനങ്ങള്‍
അതിഘോര, മിന്നെന്റെയോര്‍മകളില്‍ !

മധുമദിര കേളികളികളില്‍ കാലിടറി
നിലതെറ്റി വീണുപോയ ഗാധതയില്‍
അടിയോടെ മോന്തി ഞാന്‍ കയ്പുനീര-
ന്നതി സുന്ദര ചില്ലു ചഷകങ്ങളില്‍-

നിഴലുകള്‍ പോലും പിണങ്ങിമാറി,
അതു നല്കിയറിവിന്റെ പുതിയ പാഠം
ഒരു നാളുമിനി ഞാന്‍ പിഴയ്ക്കുകില്ല,
പിഴയായ് സമര്‍പ്പിക്കാം ശിഷ്ടജന്മം.

ഇനിയില്ല, കാലുഷ്യ കന്മഷങ്ങള്‍
ഇനിയില്ല, വഴിവിട്ട രീതിയൊന്നും-
നിന്റെ കനവുകള്‍ ഞാനെന്നും ഒര്‍ത്തുവയ്ക്കാം;
കനിവിന്റെ കാലങ്ങളിനി പുലരും !

കരയുവാന്‍ നിനക്കുണ്ടെന്‍ ചുമലു രണ്ടും
കരയുവാനിടയില്ല മേലിലെന്നും,-
കരയേണ്ട നാളുകള്‍ കടന്നുപോയി,
കസവിടും നാളുകള്‍ ഞാന്‍ വാക്കുനല്‍കാം.

അതിദൂരമില്ലിനി പുലരിയാകാന്‍,
അരികെ നിന്‍ നിശ്വാസ നിസ്വനങ്ങള്‍,
അതിവേഗം ഗദ്ഗദഛായ മാറ്റി,
അതിലുണ്ടൊരലൗകീക സ്വപ്‌നലോകം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!