Section

malabari-logo-mobile

മസ്തിഷ്‌കമരണം : അവയവമാറ്റത്തിന് മാനദണ്ഡങ്ങള്‍

HIGHLIGHTS : തിരു: മസ്തിഷ്‌കമരണം സംഭവിക്കുന്ന ആളുടെ അവയവങ്ങള്‍ മാറ്റം ചെയ്യുന്നതു സംബന്ധിച്ചുളള മാനദണ്ഡങ്ങള്‍

തിരു: മസ്തിഷ്‌കമരണം സംഭവിക്കുന്ന ആളുടെ അവയവങ്ങള്‍ മാറ്റം ചെയ്യുന്നതു സംബന്ധിച്ചുളള മാനദണ്ഡങ്ങള്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കി.

മസ്തിഷ്‌ക മരണ സംഭവിച്ച വ്യക്തിയുടെ ബന്ധുക്കള്‍ സമ്മതപത്രം നല്‍കുന്നുവെങ്കില്‍ അവയവങ്ങള്‍ നീക്കം ചെയ്യാം. അവയവങ്ങള്‍ സ്വീകരിക്കാനുള്ള ശസ്ത്രക്രിയ ആവശ്യമുള്ള രോഗികള്‍ അവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. വിദഗ്ദസമിതി പരിശോധിച്ച ശേഷം അവരുടെ മുന്‍ഗണനാപട്ടിക തയ്യാറാക്കും.

sameeksha-malabarinews

മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നതിനും അതിനുള്ള നടപടിക്രമങ്ങള്‍ നിശ്ചയിക്കുന്നതിനും എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും, ജില്ലാ ആശുപത്രികളിലും, ജനറല്‍ ആശുപത്രികളിലും, ഇതിനായി രജിസ്റ്റര്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും ഇതിനുളള സൗകര്യമുണ്ടാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!