ദില്ലി: മദന്‍ഗീറില്‍ മലയാളി വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. പാലക്കാട് ശ്രീകൃഷ്ണ പുരം സ്വദേശി സുബ്രഹ്മണ്യന്റെ മകന്‍ സുബിന്‍(17) ആണ് മരിച്ചത്. കവര്‍ച്ചാ ശ്രമത്തിനിടയിലാണ് സുബിന്‍ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
മദന്‍ഗീറില്‍ സുബിന്റെ കുടുഃബത്തിലെ വ്യാപാര സ്ഥാപനത്തില്‍ ഇന്നലെ രാത്രി പതിനഞ്ചംഗ സംഘം ആക്രമണം നടത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. മൃതദേഹം ദില്ലി മാസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തില്‍ ദില്ലി പോലീസ് അനേ്വഷണം ആരംഭിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക





