Section

malabari-logo-mobile

മലപ്പുറത്തേക്ക് ജനസാഗരമൊഴുകുന്നു.

HIGHLIGHTS : മലപ്പുറം: കലോത്സവത്തെ വരവേല്‍ക്കാന്‍

മലപ്പുറം: കലോത്സവത്തെ വരവേല്‍ക്കാന്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ മലപ്പുറത്തേക്ക് ഒഴുകിയെത്തുന്നു. കലോത്സവത്തിന് തുടക്കം കുറിക്കുന്ന ഘോഷയാത്രകാണാന്‍ ആയിരക്കണക്കിനാളുകളാണ് മലുപ്പുറം നഗരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി വാഹനങ്ങള്‍ നഗരസഭാ അതിര്‍ത്തിയില്‍തന്നെ പോലീസ് നിയന്ത്രിച്ചതിനാല്‍ കിലോമീറ്ററുകള്‍ നടന്നാണ് ജനങ്ങള്‍ കലോത്സവ നഗരിയിലേക്കെത്തുന്നത്.

sameeksha-malabarinews

83 സ്‌കൂളുകളില്‍ നിന്നായി 13000 ത്തോളം വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന നിരവധി പ്ലോട്ടുകളും ചമയങ്ങളും ഘോഷയാത്രയ്ക്കായ് ഒരുങ്ങിക്കഴിഞ്ഞു.

ഘോഷയാത്ര കോട്ടപ്പടിയില്‍ നിന്നും ആരംഭിച്ച് എംഎസ്പി ഗ്രൗണ്ടില്‍ സമാപിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!