Section

malabari-logo-mobile

മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ ഗെയിംസ്

HIGHLIGHTS : തിരൂര്‍: മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ ഗെയിംസ് മത്സരങ്ങളും

തിരൂര്‍: മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ ഗെയിംസ് മത്സരങ്ങളും റവന്യൂ ജില്ലാ ടീം സെലക്ഷനും 26 മുതല്‍ ഒക്‌ടോബര്‍ ഒന്നുവരെ വിവിധ ഗ്രൗണ്ടുകളില്‍ 8.30 മുതല്‍ നടക്കും.

അണ്ടര്‍ 14, 17 ബോയ്‌സ് ആന്‍ഡ് ഗേള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ 26ന്, അണ്ടര്‍ 19 ബോയ്‌സ്, ഗേള്‍സ് 27ന് (മലപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം).

sameeksha-malabarinews

അണ്ടര്‍ 17 ബോള്‍ ബാഡ്മിന്റണ്‍ ബോയ്‌സ് ആന്‍ഡ് ഗേള്‍സ് – 28ന് (വി.പി.എം.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മാറാക്കര). അണ്ടര്‍ 17,19 ബോയ്‌സ്, ഗേള്‍സ് ബാസ്‌കറ്റ് ബോള്‍ 27ന് (തിരൂര്‍ ഫാത്തിമ മാതാ ഇ.എം.എച്ച്.എസ്.എസ്). അണ്ടര്‍ 17,19 ബോയ്‌സ്, ഗേള്‍സ് വോളി ബോള്‍ 28ന്(ജി.എച്ച്.എസ്.എസ് സി.യു.കാമ്പസ് തേഞ്ഞിപ്പലം), അണ്ടര്‍ 17 ,19 ബോയ്‌സ്, ഗേള്‍സ് ഖൊ-ഖൊ 28ന് (ജി.എച്ച്.എസ്.എസ്.നിറമരുതൂര്‍). കബഡി അണ്ടര്‍ 17,19 ബോയസ്, ഗേള്‍സ് 28ന് (ജ്ഞാനപ്രഭ സ്‌കൂള്‍ ഉണ്യാല്‍ ഫിഷറീസ് ഗ്രൗണ്ട്). അണ്ടര്‍ 17,19 ബോയ്‌സ്, ഗേള്‍സ് ടേബിള്‍ ടെന്നീസ് 28ന് (മഞ്ചേരി). അണ്ടര്‍ 14,17,19 ബോയ്‌സ്, ഗേള്‍സ് ചെസ് 29ന് (കൊട്ടുക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). അണ്ടര്‍ 17,19 ബോയ്‌സ്, ഗേള്‍സ് ഹോക്കി 30ന് (എം.എസ്.പി.മലപ്പുറം).

ഫുട്‌ബോള്‍ തിരൂര്‍ മേഖല: അണ്ടര്‍ 17,19 ബോയ്‌സ് 29,30 (തിരൂര്‍ രാജീവ് ഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം). ഫുട്‌ബോള്‍ മലപ്പുറം മേഖല: അണ്ടര്‍ 17,19 ബോയ്‌സ് 29,30 (പെരിന്തല്‍മണ്ണ സ്റ്റേഡിയം), ഇരുമേഖലയുടെയും ഫൈനല്‍ ഒക്ടോബര്‍ ഒന്നിന് തിരൂര്‍ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍നടക്കും.

ക്രിക്കറ്റ് അണ്ടര്‍ 16,19 ബോയ്‌സ് 29,30 (പരപ്പനങ്ങാടി ബി.ഇ.എം.എച്ച്.എസ്). ഫൈനല്‍ മത്സരങ്ങള്‍ ഒക്‌ടോബര്‍ ഒന്നിന്.

മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഉപജില്ലാ ടീമുകള്‍ പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ ഓണ്‍ലൈന്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റും ടീം ലിസ്റ്റുമായി മത്സരങ്ങള്‍ ആരംഭിക്കുന്നതിന് 30മിനിറ്റ് മുമ്പ് അതത് ഗ്രൗണ്ടുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!