മലപ്പുറം ജില്ലയില്‍ ഹര്‍ത്താല്‍ തുടങ്ങി

മലപ്പുറം: ജില്ല വിഭജിക്കണമെന്നാവശ്യപ്പെട്ട് എസ്്ഡിപിഐ ജില്ലയില്‍ ആരംഭിച്ച ഹര്‍ത്താല്‍ തുടങ്ങി. മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കണം എന്നാണ് ആവശ്യം. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുമണിവരെയാണ് ഹര്‍്ത്താല്‍.

ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും സമരാനുകൂലികള്‍ അടിപ്പിച്ചു. നിരത്തിലിറങ്ങിയ ദീര്‍ഘദൂര ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാവഹനങ്ങളെയും തടഞ്ഞിട്ടിരിക്കുകയാണ്. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്.

ചിലയിടങ്ങളില്‍ ചെറിയ അക്രമ സംഭവങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ ജില്ലയില്‍ ഹര്‍ത്താല്‍ ശാന്തമാണ്.

 

 

Share news
error: Content is protected !!
Scroll to Top