മതനിന്ദ കേസ് ;ധോണിക്ക് പിന്തുണയുമായി സനല്‍ ഇടമറുക്

ബാംഗഌര്‍: ബിസിനസ് ടുഡേ എനന് മാസികയുടെ പുറംചട്ടയില്‍ ഹിന്ദു ദൈവമായ വിഷ്ണുവിന്റെ വേഷത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി പ്രത്യക്ഷപ്പെട്ടത് മതനിന്ദയെന്നാരോപിച്ച് കോടതിയില്‍ കേസ്. ധോണി്‌ക്കെതിരെ ബാംഗഌര്‍ സ്വദേശിയായ ജയകുമാര്‍ ഹിരോമിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ബാംഗഌര്‍ ആറാം അഡീഷണല്‍ ചീഫ് മെട്രോപോളിറ്റീന്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് ഇയാള്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ജയകുമാറിന്റെ ഈ പ്രവൃത്തിക്കെതിരെയാണ് പ്രശസ്ത യുക്തിവാദിയായ സനല്‍ ഇടമറുക് രംഗത്തെത്തിയത്. ഇപ്പോള്‍ ഫിന്‍ലാന്റിലുള്ള അദേഹം സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെ ധോണിക്ക് പിന്തുണ അറിയിച്ചത്.

ബിസ്‌നസ് ടുഡേയുടെ പുറം ചട്ടയില്‍ വന്ന ചിത്രത്തില്‍ ധോണിയുടെ മുഖമുള്ള വിഷ്ണു രൂപവും കൈകളിലെല്ലാം ധോണി അഭിനയിച്ചകൊണ്ടിരിക്കുന്ന പരസ്യങ്ങളുടെ ഉല്‍പ്പന്നങ്ങളാണ്. ഈ ഉല്പന്നങ്ങളില്‍ ഒന്ന് ഷൂ ആയതാണത്രെ മതനിന്ദയ്ക്ക് കാരണമായി ഹര്‍ജിക്കാരന്‍ പറയുന്നത്. എന്നാല്‍ മറ്റ് കൈകളിലുള്ള പെപ്‌സിയും ലെയ്‌സും ബൂസ്റ്റുമൊന്നും ‘മതനിന്ദ’യല്ലത്രെ.

Share news
error: Content is protected !!
Scroll to Top