‘മണ്‍സൂണിനെ വരവേല്‍ക്കാം’-കലാജാഥ തുടങ്ങി

Untitled-1 copyകൊണ്ടോട്ടി: സംയോജിത നീര്‍ത്തട പരിപാലന പരിപാടിയില്‍ ഉള്‍പ്പെടുത്തി ‘മണ്‍സൂണിനെ വരവേല്‍ക്കാം’ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തില്‍ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം നടത്തുന്ന കലാജാഥ തുടങ്ങി. ഏപ്രില്‍ 27 ന്‌ വാഴക്കാട്‌ നടന്ന പരിപാടിയില്‍ കൊണ്ടോട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജബ്ബാര്‍ ഹാജി ഉദ്‌ഘാടനം ചെയ്‌തു. വാഴക്കാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുനില്‍ കുമാര്‍ അദ്ധ്യക്ഷനായി. കൊണ്ടോട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി അബ്‌ദുള്‍ മജീദ്‌ ജില്ലാ അസിസ്റ്റന്റ്‌ പ്രൊജക്‌ട്‌ ഓഫീസര്‍ എന്‍.കെ. ദേവകി എന്നിവര്‍ സംസാരിച്ചു. ജാഥ വാഴയൂര്‍, വാഴക്കാട്‌ ഗ്രാമപഞ്ചായത്ത്‌, പുളിക്കല്‍, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ഇന്ന്‌ (ഏപ്രില്‍ 29) വൈകീട്ട്‌ അഞ്ചിന്‌ കലക്‌ടറേറ്റ്‌ പരിസരത്ത്‌ സ്വീകരണം നല്‍കും. മെയ്‌ നാല്‌ വരെ അരീക്കോട്‌, വേങ്ങര, വണ്ടൂര്‍, കുറ്റിപ്പുറം എന്നിവിടങ്ങളില്‍ കലാജാഥ നടത്തും.

Share news
error: Content is protected !!
Scroll to Top