തിരൂരങ്ങാടി മണ്ഡലത്തില്‍ 5 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

പരപ്പനങ്ങാടി പുത്തന്‍ പീടിക റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിന് 2 കോടി

തിരൂരങ്ങാടി : എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ വിവിധ വികസനങ്ങള്‍ക്ക് അഞ്ച് കോടി അനുവദിച്ചതായി സ്ഥലം എം.എല്‍.എ കൂടിയായ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു.

പരപ്പനങ്ങാടി പഞ്ചായത്തില്‍ പുത്തന്‍ പീടിക റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ് നിര്‍മാണത്തിന് 2.0134 കോടി അനുവദിച്ചു.

തിരൂരങ്ങാടി പഞ്ചായത്തില്‍ ഗവ. ആയുര്‍വ്വേദ ഡിസ്‌പെന്‍സറി കെട്ടിട നിര്‍മാണം, തെന്നല പഞ്ചായത്ത് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിട നിര്‍മാണം, പെരുമണ്ണ ക്ലാരി പഞ്ചായത്തില്‍ ക്ലാരി എം.എസ്.പി പോലീസ് ഡിസ്‌പെന്‍സറി കെട്ടിട നിര്‍മാണം, തിരൂരങ്ങാടി തൃക്കുളം ജി.യു.പി സ്‌കൂള്‍ ഓഡിറ്റോറിയം നിര്‍മാണം എന്നീ പ്രവൃത്തികള്‍ക്ക് 50 ലക്ഷം വീതവും, എടരിക്കോട് ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയം നിര്‍മാണത്തിന് 57.65 ലക്ഷം വെള്ളിയാമ്പുറം മിനി വാട്ടര്‍ സപ്ലൈ സ്‌കീമിന് 41 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഇവയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിയും, സാങ്കേതിക അനുമതിയും ലഭ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ്, കേരള വാട്ടര്‍ അതോറിറ്റി എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും വകുപ്പ് മന്ത്രി പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top