മണ്ടേലയുടെ നില അതീവ ഗുരുതരം

ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ ആരോഗ്യ നില അതീവ ഗുരുതരം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ മണ്ടേലയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം 50 ശതമാനം മാത്രമാണെന്നും ചികില്‍സയോട് പ്രതികരിക്കുന്നില്ലെന്നും കണ്ണുകള്‍ തുറന്നിട്ട് ദിവസങ്ങളായെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ശ്വാസകോശ സംബന്ധമായ അസുഖം ഏറെക്കാലമായി അദ്ദേഹത്തെ അലട്ടുന്നതായും അള്‍സര്‍മൂലമുള്ള രക്തസ്രാവം ഭേദമാക്കാനായി അദ്ദേഹം അടുത്ത കാലത്ത് രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനാവുകയും ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top