മഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ വെടിപൊട്ടി : എസ്‌ഐക്ക് പണികിട്ടി.

മഞ്ചേരി: പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തോക്കിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തിക്കൊടുക്കുന്നതിനിടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. എസ്‌ഐ എസ്. രാജീവന്റെ കയ്യിലെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയത്. തിര നിറച്ചില്ലെന്ന് കരുതി തറയിലേക്ക് തോക്കുചൂണ്ടി ട്രിഗര്‍ അമര്‍ത്തുകയായിരുന്നു. എന്നാല്‍ തോക്കില്‍ തിരയുള്ളതിനാല്‍ വെടിപൊട്ടിയതോടെ വിദ്യാര്‍ത്ഥികളും പോലീസുകാരും പരിഭ്രാന്തിയിലായി. ടൈല്‍സ് പൊട്ടിയതല്ലാതെ ആര്‍ക്കും പരിക്കില്ല.

ഇന്നലെ വൈകീട്ട് വീമ്പൂര്‍ ഗവ.യൂപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പോലീസ്‌സ്‌റ്റേഷന്‍ പരിചയപ്പെടുന്നതിനായി എത്തിയപ്പോഴാണ് സംഭവം.

സംഭവത്തെ കുറിച്ച് ഡിപ്പാര്‍ട്ടുമെന്റ് തലത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ വിധേയമായി എസ്‌ഐയെ തൃശൂര്‍ റെയ്ഞ്ച് ഐജി പി ഗോപിനാഥ് സസ്‌പെന്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top