Section

malabari-logo-mobile

ഭൂചലനത്തില്‍ പാകിസ്താനില്‍ രണ്ട് മരണം

HIGHLIGHTS : പാകിസ്താനില്‍ ഇന്ന് വൈകിട്ടുണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ട് പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിസ്താനിലും ഇന്ത്...

പാകിസ്താനില്‍ ഇന്ന് വൈകിട്ടുണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ട് പേര്‍ മരിച്ചു.  റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിസ്താനിലും ഇന്ത്യയിലും പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചിരുന്നു. പാകിസ്താന്റേയും അഫ്ഗാനിസ്താന്റേയും അതിര്‍ത്തി പ്രദേശമായ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

പാകിസ്താനിലെ പെഷവാര്‍, ചിത്രല്‍, സ്വാത്, ഗില്‍ഗിട്, ഫൈസലാബാദ്, ലാഹോര്‍ എന്നിവിടങ്ങളില്‍ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയിലും വിവിധയിടങ്ങളില്‍ അനുഭവപ്പെട്ടിരുന്നു. ദില്ലിയിലും കശ്മീരിലും ഉത്തരാഖണ്ഡിലും പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടര്‍ന്ന് ദില്ലി മെട്രോ സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തി വെച്ചിരുന്നു. വൈകിട്ട് 3.58-ഓടെയാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പം ദീര്‍ഘനേരം നീണ്ടുനിന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

sameeksha-malabarinews

ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദില്ലിയില്‍ കെട്ടിടങ്ങളില്‍ ഉണ്ടായിരുന്ന ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങിയോടി. പ്രഭവകേന്ദ്രത്തിന് 200 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെടുമെന്നാണ് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!