ഭാര്യുടെ ചുണ്ട് മുറിച്ച ഭര്‍ത്താവ് അറസ്റ്റില്‍

സ്വീഡന്‍ : ഭാര്യയുടെ ചുണ്ടുകള്‍ മുറിച്ചെടുത്ത ഭര്‍ത്താവാവിനെ പോലീസ് അറസ്റ്റുചെയ്തു. 52 വയസ് പ്രായമുള്ള ഇയാള്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ചാണ് ഭാര്യയുടെ ചുണ്ടുകള്‍ മുറിച്ചെടുത്തതെന്ന് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. തന്നെ വഞ്ചിച്ച ഭാര്യയുടെ ചുണ്ടുകള്‍ കത്തികൊണ്ട് മുറിച്ചെടുത്ത് ഭക്ഷിക്കുകയായിരുന്നെന്ന് ഇങ്ങനെ ചെയ്തതില്‍ ഒരു കുറ്റബോധവുമില്ലെന്നും് ഇയാള്‍ കോടതിയില്‍ പറഞ്ഞു.

ഇറാന്‍ സ്വദേശിയായ ഇയാള്‍ അസോസിയേറ്റ് പ്രൊഫസറായി ജോലിനോക്കി വരികയാണ്.

ഗുരുതരമായി പരിക്കേറ്റ ഇയാളുടെ ഭാര്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top