ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ചു കൊലപ്പെടുത്തി

പരപ്പനങ്ങാടി: .മദ്യപിച്ചെത്തിയ ഭര്‍ത്താവ് മാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. പരപ്പനങ്ങാടി പ്രയാഗ്‌റോഡില്‍ അയിനിക്കാട്ട് ഷൈനി(36)നെയാണ് ഭര്‍ത്താവായ ഫറോക്ക് സ്വദേശി ഷാജി മേശയുടെ കാലുപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ ഷൈനിയുടെ വീട്ടില്‍ വച്ചാണ് കൊല നടന്നത്.
ഇയാളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷൈനിയുടെ മാതാവ് അയിനിക്കാട്ട് കമലത്തെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

ഷാജിയെ പരപ്പനങാടി പോലീസ് ക്‌സ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാള്‍ മദ്യപിച്ചെത്തി നിരന്തരം ക്രൂരമായി പീഠിപ്പിക്കാറുണ്ട്. ഇവര്‍ക്ക് എഴു വയസ്സായ ഒരു മകളുണ്ട്.

ഷൈനിയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പരപ്പനങ്ങാടിയെ നടുക്കിയ കൊലപാതകം

Share news
error: Content is protected !!
Scroll to Top