Section

malabari-logo-mobile

പണിമുടക്ക് തുടങ്ങി കേരളം നിശ്ചലമായി

HIGHLIGHTS : ദില്ലി: സ്വാതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി രാജ്യമൊട്ടാകെ 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച

ദില്ലി: സ്വാതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി രാജ്യമൊട്ടാകെ 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച അര്‍ദ്ധരാത്രിമുതല്‍ ആരംഭിച്ച പണിമുടക്കില്‍ രാജ്യത്തെ 11 കേന്ദ്ര തൊഴിലാളി സംഘടനകളും നിരവധി സ്വതന്ത്ര തൊഴിലാളി ഫെഡറേഷനുകളും പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ച പ്രതിരോധമന്ത്രി എകെ ആന്റണിയും ഇന്നലെ തൊഴില്‍മന്ത്രി മല്ലികാര്‍ജ്ജുന ഖാര്‍ഗേയും നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

വിലക്കയറ്റം തടയുക, മിനിമകൂലി പ്രതിമാസം 10000 രൂപയാക്കുക, ഓഹരിവില്‍പ്പന തടയുക, കരാര്‍വല്‍ക്കരണം അവസാനിപ്പിക്കുക, മുഴുവന്‍ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കുക തുടങ്ങി പത്തോളം ആവശ്യങ്ങളാണ് ട്രേഡ് യൂണിയനുകള്‍ മുന്നോട്ട് വെച്ചത്.

sameeksha-malabarinews

യൂണിയനുകള്‍ മുന്നോട്ടുവെച്ച ഒരാവശ്യങ്ങളും സര്‍്ക്കാറുമായുള്ള ചര്‍ച്ചയില്‍ പരിഹരിക്കാനാകാത്തതിനാലാണ് സമരം തുടങ്ങാന്‍ യൂണിയനുകള്‍ തീരുമാനമെടുത്തത്.

ഇന്ത്യയിലൊട്ടുക്കും റോഡ് ട്രാന്‍പോര്‍ട്ട് ജീവനക്കാര്‍ പണിമുടക്കുന്നത് ഇന്ത്യയെ നിശ്ചലമാക്കും. ബാങ്കിങ്, ടെലികോം, പോസ്റ്റല്‍ ജീവനക്കാരും രണ്ടുദിവസം ജോലിക്ക് ഹാജരാകില്ല. കല്‍്ക്കരി ഗനികളും എണ്ണശുദ്ധീകരണ ശാലകളും അടഞ്ഞ് കിടക്കും. ഇന്നലെ ഒരു ലക്ഷം പേര്‍ പങ്കെടുത്ത റാലിയാണ് മുബൈയില്‍ നടന്നത്.

രാഷ്ട്രീയ വ്യത്യസമില്ലാതെ എല്ലാ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ കേരളത്തില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ബന്ദിന്റെ പ്രതീതിയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!