Section

malabari-logo-mobile

ഭാര്യയെ കൊലപെടുത്തിയത് താന്‍ തന്നെ; ബിജുവിന്റെ വെൡപ്പടുത്തല്‍

HIGHLIGHTS : കൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ ബിജു രാധാകൃഷ്ണന്‍

കൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ ബിജു രാധാകൃഷ്ണന്‍ മുന്‍ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് സമ്മതിച്ചതായി റിപ്പോര്‍ട്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം ബിജുവിനെ വൈദ്യ പരിശോധനക്കായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ശാലു മേനോന്‍ തന്റെ സുഹൃത്താണെന്നും താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ബിജു മേനോന്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ സരിതയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ബിജു അനേ്വഷണ ഉദ്യോഗസ്ഥരോട് തട്ടികയറുകയായിരുന്നു.

കേസില്‍ ബിജുവിന്റെ അമ്മ രാജമ്മാളിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2006 ഫിബ്രുവരി നാലിന് രശ്മി കൊല്ലപ്പെട്ട ദിവസം ബിജുവിനൊപ്പം വീട്ടില്‍ അമ്മ രാജമ്മാള്‍ മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് ബിജുവിനെ കോടതിയില്‍ ഹാജരാക്കും.

sameeksha-malabarinews

തമിഴ്‌നാട് പോലീസും കൊല്ലം ക്രൈ ബ്രാഞ്ചും നടത്തിയ സംയുക്താനേ്വഷണത്തിനിടയിലാണ് ബിജു കോയമ്പത്തൂരില്‍ വെച്ച് പിടിയിലായത്. തിങ്കളാഴ്ച കോയമ്പത്തൂരില്‍ അറസ്റ്റിലായ ബിജുവിനെ രാത്രിയോടെ കൊല്ലം ക്രൈം ബ്രഞ്ച് ഓഫീസില്‍ എത്തിച്ചു. ഇവിടെ നിന്നും പോലീസ് ക്ലബ്ബിലേക്ക് മാറ്റി രാത്രി മുഴുവന്‍ ചോദ്യം ചെയ്തു. എഡിജിപി ഹേമചന്ദ്രന്‍, ക്രൈം ബ്രാഞ്ച് എഡിജിപി വിന്‍സണ്‍ എം പോള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!