ഭര്‍ത്താവിനെ തേടി ശ്രീലങ്കന്‍ യുവതി തിരൂരില്‍

തിരൂര്‍ : .ഭര്‍ത്താവില്‍ നിന്ന് നീതി തേടി ശ്രീലങ്കന്‍ യുവതി തിരൂരിലെത്തി. പ്രണയിച്ച് വിവാഹം കഴിച്ച ശേഷം തിരിഞ്ഞു നോക്കാത്ത ഭര്‍ത്താവില്‍ നിന്ന് നീതി തേടിയാണ് ശ്രിലങ്കയിലെ കൊളമ്പോ സ്വദേശിനി ഡാനിയില്‍ പിലിയ മകനുമൊത്ത് തിരൂരിലെത്തിയത്. തൃക്കണ്ടിയൂര്‍ ആബിദ മന്‍സില്‍ കെ പി എ ഹമീദിന്റെ ഭാര്യയാണെന്ന് പറഞ്ഞാണ് ഡാനിയല്‍ പിലിയ എത്തിയത്. അല്‍-ഐനില്‍ ജോലി ചെയ്തിരുന്ന ഹമീദ് 1992 ലാണ് ഡാനിയല്‍ പിലിയയുമായി പ്രണയത്തിലായത്. ഇവര്‍ നാലു വര്‍ഷത്തോളം ഭാര്യാ ഭര്‍ത്താക്കന്‍മാരായി അവിടെ താമസിക്കുകയും ചെയ്തു. ഹമീദിന്റെ താല്‍പ്പര്യ പ്രകാരം മതം മാറി സുബൈദ എന്ന പേരും സ്വീകരിച്ചു. രേഖകളില്‍ മതം മാറ്റം വരുത്താത്തതിനാല്‍ കുട്ടിക്ക് ആന്റണി എന്ന പേരുമിട്ടു. പ്രസവത്തിനായി കൊളമ്പോയിലേക്ക് പോയ ഇവരെ പിന്നീട് ഹമീദ് തിരിഞ്ഞുനോക്കിയില്ല. ഇതിനിടെ 1997 ല്‍ മകനെയും കൊണ്ട് തിരൂരിലെത്തി രണ്ട് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കി ബന്ധം ഒഴിവാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരു ലക്ഷം മാത്രമാണ് ഹമീദ് നല്‍കിയത്. ബാക്കി തുക നല്‍കുകയോ വിവാഹബബന്ധം വേര്‍പെടുത്തുകയോ ചെയ്തിട്ടില്ല. പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തിരൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി.

 

Share news
error: Content is protected !!
Scroll to Top