ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ നില ഗുരുതരം

ന്യൂയോര്‍ക്ക്: ബോക്‌സിംഗ് ഇതിഹാസം മുഹമ്മതദ് അലി(71) ഗുരുതരാവസ്ഥയിലാണെന്ന് അദേഹത്തിന്റെ കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തല്‍. അലിയുടെ സഹോദരനാണ് ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച് സംസാരിക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണിപ്പോള്‍ അലിയുള്ളതെന്നും പ്ത്രം റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയിലെ കെന്റിക്കയില്‍ 1942 ജനുവരി 17 ന് ജനിച്ച അലി 1960 ല്‍ ഒളിമ്പിക്‌സില്‍ ബോക്‌സിംഗില്‍ അമേരിക്കയ്ക്കുവേണ്ടി സ്വര്‍ണം നേടിയതോടെയാണ് പ്രശസ്തിയിലേക്കുയര്‍ന്നത്.

Share news
error: Content is protected !!
Scroll to Top