Section

malabari-logo-mobile

ബുദ്ധിയില്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്‌സിനെ പിറകിലാക്കി മൂന്നു വയസ്സുകാരി

HIGHLIGHTS : സുരോ: അതിബുദ്ധി ശക്തിയില്‍ ലോകത്തെ അത്ഭുതപ്പെടുത്തിയ

സുരോ: അതിബുദ്ധി ശക്തിയില്‍ ലോകത്തെ അത്ഭുതപ്പെടുത്തിയ ഒരു മൂന്നു വയസ്സുകാരി. സുരേയിലെ ഗില്‍ഡ്‌ഫോര്‍ഡില്‍ താമസക്കാരായ റഷ്യന്‍ ദമ്പതികളുടെ മകള്‍ ആലിസ് ആമോസാണ് ഈ അദ്ഭുത പെണ്‍കുട്ടി.

ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്ങ്‌സിനേക്കാള്‍ ഉയര്‍ന്ന ഐ ക്യു ഉണ്ടന്ന് ടെസ്റ്റുകളിലൂടെ തെളിയിക്കുന്നവരുടെ സംഘടനയായ മെന്‍സില്‍ അംഘത്വം ലഭിക്കുന്ന ആദ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന ബഹുമതി കൂടി ഇനി ആലീസിന് സ്വന്തം.

sameeksha-malabarinews

ബ്രെയിന്‍ ബോക്‌സ് സൊസൈറ്റി നടത്തിയ ബുദ്ധിനിലവാരമളക്കുന്ന ഐക്യു ടെസ്റ്റില്‍ മറ്റാര്‍ക്കും നേടാനാകാത്ത 162 പോയിന്റ് നേടിയാണ് ആലീസ് അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. റഷ്യന്‍ ഭാഷയില്‍ ജനുവരിയിലായിരുന്നു ടെസ്റ്റ് നടത്തിയത്. സ്റ്റീഫന്‍ ഹോക്കിങ്‌സിന് ഈ ടെസ്റ്റില്‍ 160 ഐക്യു പോയിന്റ് നേടാനെ സാധിച്ചിരുന്നൊള്ളു. കൂടാതെ കണക്കില്‍ അതിബുദ്ധിശാലിയായ കാരോള്‍ വോര്‍ഡെര്‍മാനേക്കാളും 8 പോയിന്റ് അധികം നേടാനും ഈ കൊച്ചുമിടിക്കിക്കായി.

ആലീസ് ആമോസ് എന്ന ഈ കൊച്ചു വലിയ മിടുക്കി ഒരു സാധാരണ കുടുംബത്തിലെ അംഗമാണ്. പിതാവ് സാധാരണ ടെലികോംമാനേജരും അമ്മ വീട്ടമയുമാണെന്നത് ആലീസിന്റെ കാര്യത്തില്‍ ഏവരെയും അത്ഭുതപ്പെടുത്തുകയാണ്. ഏതായാലും ലോകത്തെ അതിബുദ്ധിയുള്ള 1 %പേരില്‍ ഏറ്റവും ഉയര്‍ന്ന ലെവലിലാണ് ആലീസിന്റെ ബുദ്ധി നിലവാരം എന്നതും ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!