Section

malabari-logo-mobile

ബിലീവേഴ്‌സ് ചര്‍ച്ചിനും അമൃതാനന്ദമയി മഠത്തിനും കോടികളുടെ വിദേശ സഹായം

HIGHLIGHTS : ദില്ലി : കേരളത്തിലെ മത സാമുദായിക സംഘടനകള്‍

ദില്ലി : കേരളത്തിലെ മത സാമുദായിക സംഘടനകള്‍ കോടികളുടെ വിദേശ സഹായം പറ്റുന്നു. ഇവയില്‍ ചട്ടംലംഘിച്ച് പണം സ്വീകരിക്കുന്ന 450 സംഘടനകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. 2010-11 വര്‍ഷത്തെ 10 കോടിയിലധികം വിദേശ സഹായം കൈപറ്റുന്ന സംഘടനകളുടെ കണക്കാണ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടത്.

അനുമതിയോടെ വിദേശ സഹായം കൈപറ്റുന്നവരില്‍ വമ്പന്‍മാര്‍ കെടി യോഹന്നാന്റെ ബിലിവേഴ്‌സ് ചര്‍ച്ചും അമൃതാനന്ദമയി മഠവുമാണ്. കെടി യോഹന്നനാന് 160 കോടിയുടെ വിദേശ ഫണ്ടാണ് 2010-11 സാമ്പത്തിക വര്‍ഷത്തില്‍ എത്തിയത്. അമൃതാനന്ദമയി മഠം വിദേശത്തുനിന്നു മാത്രം 61 കോടി രൂപയാണ് കൈപറ്റിയിരിക്കുന്നത്.

sameeksha-malabarinews

കേരളത്തില്‍ 143 സാമുദായിക സംഘടനകള്‍ ഒരു കോടിയിലധികം വിദേശ സഹായം കൈപറ്റിയവരാണ്. ബിലിവേഴ്‌സ് ചര്‍ച്ചിന് കൂടുതല്‍ പണമെത്തുന്നത് അമേരി്ക്കയിലെ ടെക്്‌സാസില്‍ നിന്നാണ്. കുഴല്‍ കിരണര്‍ കുഴിക്കാന് വേണ്ടിമാത്രം 11 കോടി 17 ലക്ഷമാണ് ബിലിവേഴ്‌സ് കൈപറ്റിയിരിക്കുന്നത്.

ക്രിസ്ത്യന്‍ അതിരൂപതകളും മുസ്ലിം മത സംഘടനകളും വന്‍ തോതിലാണ് വിദേശ ഫണ്ട് കൈപറ്റിക്കൊണ്ടിരിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ ഒമ്പത് സംഘടനകള്‍ 10 കോടിയിലധികം വിദേശ സഹായം പറ്റിയവരാണ്.

2011-12 വര്‍ഷത്തെ കണക്കുകള്‍ പുറത്തുവന്നതില്‍ കോഴിക്കോട് ആസ്ഥാനമായ ഓഫര്‍ എന്ന സംഘടനയാണ് കൂടുതല്‍ പണം സ്വീകരിച്ചിരിക്കുന്നത്. അനധികൃതമായി ഫണ്ട് സ്വീകരിച്ച ഇന്ത്യയിലെ 4139 സന്നദ്ധ സംഘടനകള്‍ക്കാണ് കേന്ദ്രം ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!