ബസ് സ്റ്റോപിലേക്ക് ലോറി ഇടിച്ചുകയറി ഒരാള്‍ മരിച്ചു.

കോഴിക്കോട്: നിയന്ത്രണംവിട്ട ലോറി ബസ് സ്‌റ്റോപ്പിലേക്കിടിച്ചുകയറി ഒരാള്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന സഹായി കല്ലായ് തിരുനെല്ലാംപറമ്പ് പി ടി ഹൗസില്‍ പിടി നഹീം(38) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്.

ലോറിയിലെ ഡ്രൈവറും ക്ലീനറും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് നടക്കാവ് ഇംഗ്ലീഷ് പള്ളി ബസ്റ്റോപ്പ് പൂര്‍ണമായും തകര്‍ന്നു.

കര്‍ണാടകയില്‍ നിന്നും പച്ചക്കറികളുമായിവരികയായിരുന്നു ലോറി. ഇതിലെ ചരക്കിറക്കാനാണ് ചുമട്ടുതൊഴിലാളിയായ നഹീം കൂടെ പോയത്. എതിരെ വന്ന ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിക്കാതിരിക്കാന്‍ വെട്ടിച്ചതിനെ തുടര്‍ന്ന്് ലോറി നിയന്ത്രണം വിട്ട് ബസ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിരക്കേറ്റ നഹീമിനെ ഉടന്‍ മെഡിക്കല്‍ക്കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പിടി ഹൗസില്‍ ആലിയുടെയും ആച്ചുമ്മയുടെയും മകനാണ് നഹീം. ഭാര്യ: ഫറൂസ. മക്കള്‍: ഷെയ്ക്ക,ഷെയ്മ. സഹോദരങ്ങള്‍: റഫീഖ്, ജനീസ, സുബൈദ, സജിത, സമിത

Share news
error: Content is protected !!
Scroll to Top