പരപ്പനങ്ങാടിയില്‍ ബസ്സില്‍ വെച്ച്‌ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചയാള്‍ പിടിയില്‍

പരപ്പനങ്ങാടി: വിദ്യാര്‍ത്ഥിനിയെ ബസ്സില്‍ വെച്ച്‌ അപമാനിച്ചയാളെ പോലീസ്‌ പിടികൂടി വള്ളിക്കുന്ന്‌ കൂട്ടുമൂച്ചി കാരിക്കടവ്‌ സ്വദേശിയായ ആലത്തിത്തറ അറമുഖന്റെ മകന്‍ (46) ആണ്‌ പിടിയിലായത്‌.

ശനിയാഴ്‌ച രാവിലെ 10.30 മണിയോടെ കോട്ടക്കടവ്‌ നിന്നും ഉള്ളണം വഴി പരപ്പനങ്ങാടിയിലേക്ക്‌ വരുന്ന ബസ്സില്‍ വെച്ചാണ്‌ സംഭവം. ബസ്സില്‍ വെച്ച്‌ പെണ്‍കുട്ടിയോട്‌ ഇയാള്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടി ബസ്സ്‌ കണ്ടക്‌ടറെ വിവരം അറിയിക്കുകയും ബസ്സ്‌ പരപ്പനങ്ങാടിയില്‍ എത്തിയ ഉടന്‍ പോലീസ്‌ ഇയാളെ പിടികൂടുകയുമായിരുന്നു.

പരപ്പനങ്ങാടി പോലീസ്‌ ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തു. പൊതു സ്ഥലത്ത്‌ വെച്ച്‌ സ്‌ത്രീകളെ ശല്ല്യം ചെയ്‌തതിനെതിരെയുള്ള വകുപ്പുകള്‍ പ്രകാരമാണ്‌ കേസ്‌.

Share news
error: Content is protected !!
Scroll to Top