ബസ്സിടിച്ചു നിയന്ത്രണം വിട്ട കാര്‍ കെ എസ് ആര്‍ ടി സി ബസ്സിടിലിടിച്ചു

തിരൂരങ്ങാടി: ബസ്സിടിച്ചു നിയന്ത്രണം വിട്ട കാര്‍ കെ എസ് ആര്‍ ടി സി ബസ്സിടിലിടിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷ കണ്‍ട്രോളറും കുടുംബവും സഞ്ചരിച്ച കാറിലാണ് ബസ്സിടിച്ചത്. അപകടത്തില്‍ ഇവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കഴിഞഞ്ഞ ദിവസം രാത്രി 10.40 ന് ദേശീയ പാതയില്‍ കക്കാട് പനമ്പുഴ പാലത്തിനടുത്ത് വെച്ചാണ് അപകടം. കോട്ടയത്തു നിന്നും സര്‍വ്വകലാശാലയിലേക്ക് പോകുകയായിരുന്ന കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷ കണ്‍ട്രോളറുടെ ചുമതല വഹിക്കുന്ന കണ്ണൂര്‍ ചെറുപുഴ സ്വദേശിയുമായ ഡോ. സി ഡി സെബാസ്റ്റ്യനും (35), കുടുംബവും സന്ദര്‍ശിച്ച കാറില്‍ എതിരെ വന്ന ഗാലക്‌സി ടൂറിസ്റ്റ് ബസ്സിടിക്കുകയായിരുന്നു. ഇടിയില്‍ നിയന്ത്രണം വിട്ട കാര്‍ കെ എസ് ആര്‍ ടി ബസ്സിലിടിച്ചാണ് നിന്നത്.

ഡോ. സെബാസ്റ്റ്യന്‍, ഭാര്യ സോണിയ, മകള്‍ എന്നിവര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇവര്‍ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ ചികില്‍സ തേടി.

 

Share news
error: Content is protected !!
Scroll to Top