Section

malabari-logo-mobile

ഫ്രാന്‍സില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്നു പ്രതിഷേധം ശക്തം

HIGHLIGHTS : പാരീസ് 'എല്ലാവര്‍ക്കും വിവാഹം' എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച്

പാരീസ് ‘എല്ലാവര്‍ക്കും വിവാഹം’ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് ഫ്രാന്‍സില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. സ്വന്തം ലിംഗത്തില്‍ പെട്ടവരെ വിവാഹം കഴിക്കാനും കുട്ടികളെ ദത്തെടുക്കാനുമുള്ള നിയമത്തിന്റെ കരടിന് ഈ മാസം തുടക്കത്തില്‍ ക്യാബിനറ്റിന്റ അംഗീകാരം ലഭിച്ചു കഴിഞ്ഞു. ഈ ബില്‍ അടുത്ത ജനുവരിയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും
ഫ്രാന്‍സ് ഭരിക്കുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് പ്രസിഡന്റ് ഫ്രാന്‍കോസി ഹോളണ്ട് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.
എന്നാല്‍ ഈ ബില്ലിനെതിരെ ഫ്രാന്‍സിലെ നഗരങ്ങളിലല്ലാം ശക്തമായ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.മത യാഥാസ്ഥിക സംഘടനകള്‍ പ്രതിപക്ഷവുമായി ചേര്‍ന്നാണ് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പാരീസില്‍ 700000 പേരാണ് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയത്.ലിയോണ്‍, ടോലസ്, മാസെയിന്‍ മുതലായ നഗരങ്ങളിലും ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനങ്ങള്‍ നടന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!