Section

malabari-logo-mobile

ഫ്രാന്‍സിലെ പെണ്ണുങ്ങള്‍ക്കിനി ധൈര്യമായി ട്രൗസറിടാം

HIGHLIGHTS : പാരീസ് : 213 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഫ്രാന്‍സി

പാരീസ് : 213 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഫ്രാന്‍സിലെ സ്ത്രീകള്‍ക്ക് ധൈര്യമായി ട്രൗസറിട്ട് പൊതു ഇടങ്ങളില്‍ നടക്കാം. അമ്പരക്കേണ്ട ഫ്രാന്‍സില്‍ 1800 നവംബര്‍ 17 മുതല്‍ നിലനിന്നിരുന്ന നിയമമനുസരിച്ച് സ്ത്രീകള്‍ ട്രൗസര്‍,ജീന്‍സ്്് എന്നിവ ധരിക്കുന്നത് ക്രിമിനര്‍ കുറ്റമായിരുന്നു. ഈ നിയമമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

ആഗോളതലത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ അലയടിച്ചിട്ടും ഫ്രാന്‍സ് ഈ നിയമം പിന്‍വലിച്ചിരുന്നല്ല. 1892ലും 1909ലും ഈനിയമത്തില്‍ വരുത്തിയ ചില ഭേതഗതി പ്രകാരം സൈക്കിള്‍, കുതിരസവാരി എന്നിവ നടത്തുന്ന സ്ത്രീകള്‍ക്ക് ഇളവ് അനുവദിച്ചിരുന്നു, ഇതു കൂടാതെ തലസ്ഥാനമായ പാരീസില്‍ പോലീസ് പെര്‍മിഷനോടെ ട്രൗസര്‍ ധരിക്കുന്നതിന് അനുവദിച്ചിരുന്നു..
പാരീസനും പാരീസിനു പുറത്തും രണ്ട് നിയമമെന്നത് ഭരണഘടനവിരുദ്ധമാണെന്നെ വാദം ശക്തമായതോടെയാണ് ഈ നിയമം പിന്‍വലിച്ചനത്. ഫ്രാന്‍സിലെ വനിതക്ഷേമ മന്ത്രിയായ വരാദ് ബലാക്‌സം ആണ്  ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചത്.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!