Section

malabari-logo-mobile

പ്രസവിച്ച ആണിന് വീണ്ടും പ്രസവിക്കാന്‍ പൂതി.

HIGHLIGHTS : ലോകത്ത് ആദ്യമായി പ്രസവിച്ച പുരുഷന്‍ എന്ന ഖ്യാതി നേടിയ തോമസ് ബെറ്റി

ലോകത്ത് ആദ്യമായി പ്രസവിച്ച പുരുഷന്‍ എന്ന ഖ്യാതി നേടിയ തോമസ് ബെറ്റി എന്ന ചെറുപ്പക്കാരനാണ് താന്‍ വീണ്ടും അമ്മയാകുമെന്ന് പ്രഖ്യാപച്ചിരിക്കുനന്ത്.

ആരും ഞെട്ടേണ്ട.. 2007 ലാണ് തോമസ് ബെറ്റി എന്ന അമേരിക്കക്കാരന്‍ ആദ്യമായി ഗര്‍ഭം ധരിച്ചത്. ആദ്യകുട്ടിക്ക് ജന്മം നല്‍കിയ തോമസ് വീണ്ടും രണ്ട് കുട്ടികള്‍ക്ക്കൂടി ജന്മം നല്‍കിയിരുന്നു. സൂസന്‍,ഓസ്റ്റിന്‍,ജെന്‍സന്‍ എന്നീ മൂന്ന് കുട്ടികളെയാണ് തോമസ് ആണ് പ്രസവിച്ചത്.

sameeksha-malabarinews

ആദ്യ ഭാര്യയായ നാന്‍സിയുമായി ഒരുമിച്ച് താമസിക്കുമ്പോഴാണ് തോമസ് ഈ കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. വിവാഹത്തിന് മുമ്പ് നാന്‍സിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തതിനാല്‍ തോമസ് ശസ്ത്രക്രിയയിലൂടെ പ്രസവ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. മൂന്ന് പ്രസവങ്ങള്‍ക്ക് ശേഷം തോമസ് ബെറ്റി കഴിഞ്ഞ ഫെബ്രുവരിയില്‍ വീണ്ടും പുരുഷനായി മാറിയിരുന്നു. എന്നാല്‍ തന്റെ ശരീരത്തില്‍ ഗര്‍ഭപാത്രം നിലനിര്‍ത്തിക്കൊണ്ടാണ് തോമസ് വീണ്ടും പുരുഷനായത്.

ഇപ്പോള്‍ കാമുകിയായ ആബംര്‍ നിക്കോളണ്ടിനൊപ്പമാണ് തോമസും ഇയാള്‍ പ്രസവിച്ച മൂന്ന് കുട്ടികളും കഴിയുന്നത്. ഇത്തവണ തന്റെ കാമുകിയായ ആംബറായിരിക്കും തന്റെ കുഞ്ഞിനെ പ്രസവിക്കുക എന്നും. എന്നാല്‍ ആംബറിന് എന്തെങ്കിലും ആരോഗ്യപ്രശ്‌നം നേരിട്ടാല്‍ പ്രസവം താന്‍ ഏറ്റെടുക്കും എന്നുമാണ് തോമസ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകത്ത് ആദ്യമായി പ്രസവവേദനയറിഞ്ഞ ഈ പുരുഷന്റെ നിലപാട് അമേരിക്കയില്‍ വീണ്ടും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!