പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരു: വനിതാ പ്രതിപക്ഷ എംഎല്‍എ മാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തത്തില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സമരം ചെയ്തത്.

പി ജെ കുര്യന്‍ രാജിവെക്കണ മെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച വനിതാ എംഎല്‍എ മാരെ അക്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തത്തില്‍ പ്രതിഷേധിച്ചതാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സമരം ചെയ്തത്.

ബിജിമോള്‍ എംഎല്‍എയുടെ നേതൃത്വതത്തില്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയ കേരള മഹിളാ സംഘം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിന് ഇടയില്‍ വനിത എംഎല്‍എ മാരായ ബിജിമോള്‍, ഗീതാ ഗോപി എന്നിവര്‍ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയശേഷം മാത്രം പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് തിരുവലഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top