പ്രതിപക്ഷ നേതാവായി തുടരാന്‍ താല്‍പര്യമില്ല : വി എസ്

തിരു : പ്രതിപക്ഷനേതാവ് സ്ഥാനം തുടരാന്‍ താല്‍പര്യമില്ലെന്ന് കാണിച്ച് വ.എസ് അച്ചുതാനന്ദന്‍ പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വത്തിന് കത്തയച്ചു.

ഭൂരപക്ഷ തീരുമാനമെന്ന പേരില്‍ ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഈ നിലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടരാന്‍ തനിക്ക് താല്പര്യമില്ലെന്നും വിഎസ് കാരാട്ടിനും യെച്ചൂരിക്കുമയച്ച കത്തില്‍ പറയുന്നു. അണികള്‍ക്ക് നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. കൊലപാതക രാഷ്ട്രീയം പാര്‍ട്ടിയെ തകര്‍ക്കുമെന്നും പാര്‍ട്ടി എടുക്കുന്ന കാര്യങ്ങളല്ല നടപ്പിലാക്കുന്നതെന്ന ആരോപണങ്ങളും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

കേന്ദ്രസംസ്ഥാന കമ്മിറ്റിയോഗങ്ങള്‍ ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നും അദേഹം കത്തിലാവശ്യപ്പെടുന്നുണ്ട്.

മൂന്നു ദിവസം മുമ്പാണ് വി.എസ് കത്തയച്ചത്.

Share news
error: Content is protected !!
Scroll to Top