പ്രണയിനികളായ ഫഹദ് ആന്‍ഡ്രിയാജോഡി വീണ്ടും ഒന്നിക്കുന്നു. ‘നോര്‍ത്ത് 24 കാതം’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്.
പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അനില്‍ രാധാകൃഷ്ണ മേനോന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘നോര്‍ത്ത് 24 കാതം’.
ഒരു യാത്രയുടെ പശ്ചാത്തലത്തലാണ് സിനിമയുടെ കഥ . ചിത്രത്തിന്റെ ചിത്രീകരണം മെയ്മാസത്തില്‍ ആരംഭിക്കും. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ണമായും കേരളത്തില്‍ തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




