പോലീസുകാരനെതിരെ കൊലകുറ്റത്തിന് കേസെടുക്കണം; വിഎസ്

തിരു: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ ഇടതു പാര്‍ട്ടി പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാരനെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പോലീസുകാരന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ജയപ്രസാദിനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റക്കാരനായ പോലീസുകാരനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉയരുമെന്നും വിഎസ് മുന്നറിയിപ്പ് നല്‍കി.

 

Share news
error: Content is protected !!
Scroll to Top