നടനും സംവിധായകനുമായ ഹക്കിം റാവുത്തര്‍ അന്തരിച്ചു

കോട്ടയം : ചലചിത്ര നടനും സംവിധായകനുമായ ഹക്കിം റാവുത്തര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.

പൈതൃകം, മന്ത്രമോതിരം, തിളക്കം, പട്ടണത്തില്‍ സുന്ദരന്‍, വെട്ടം, കാഴ്ച,രസികന്‍, കിസാന്‍ , ഓര്‍മ്മ മാത്രം, നായിക തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിക്കുണ്ട്. കലാഭവന്‍ മണി നായകനായ ദ ഗാര്‍ഡ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിലെ മാനസിക രോഗിയുടെ വേഷത്തിലൂടെയാണ് നടനെന്ന നിലയില്‍ അരങ്ങേറ്റം കുറിച്ചത്. ജോണി വാക്കറിലെ മാഫിയാ സംഘാംഗത്തിന്റെ കഥാപാത്രമാണ് ഹക്കീമിന് ശ്രദ്ധ നേടി കൊടുത്ത കഥാപാത്രം. ഗസല്‍ ഗായികയും ഗാന രചയിതാവുമായ ദേവി മോനോനാണ് ഭാര്യ.

 

Share news
error: Content is protected !!
Scroll to Top