Section

malabari-logo-mobile

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി കാമ്പസിലെ അക്രമം തടയണം: മുഖ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം:പോണ്ടിച്ചേരി സര്‍വ്വകലാശാല കാമ്പസില്‍ പഠിക്കു മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ അവിടുത്തെ നാ'ട്ടുകാരുടെ പിന്തുണയോടെ ഒരു വിഭാഗം വിദ്യാര...

തിരുവനന്തപുരം:പോണ്ടിച്ചേരി സര്‍വ്വകലാശാല കാമ്പസില്‍ പഠിക്കു മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ അവിടുത്തെ നാ’ട്ടുകാരുടെ പിന്തുണയോടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തു അക്രമം തടയണമെന്നും ഇതരസംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പോണ്ടിച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ഇതരസംസ്ഥാന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന അക്രമം തടയാന്‍ ഇടപെടണമൊവശ്യപ്പെട്ട് പോണ്ടിച്ചേരി കാമ്പസിലെ ഫിസിക്കല്‍ എജുക്കേഷന്‍ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രശ്‌നം പോണ്ടിച്ചേരി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത്. സപ്തംബര്‍ 13-ന് നാട്ടുകാരായ വിദ്യാര്‍ത്ഥികളും പുറത്തുനിുളളവരും ചേര്‍ന്ന് മലയാളി വിദ്യാര്‍ത്ഥികളെ ഹോസ്റ്റല്‍ മുറികളില്‍ കയറി മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയുണ്ടായി. ഹോസ്റ്റലില്‍ നിന്ന് ഓടിരക്ഷപ്പെട്ടവര്‍ ഒരു രാത്രി മുഴുവന്‍ സമീപത്തെ കാട്ടിലാണ് കഴിഞ്ഞത്. പരീക്ഷകള്‍ അടുത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസില്‍ സമാധാനാന്തരീക്ഷത്തില്‍ കഴിയാനാവണം. പേടിച്ച് കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നും അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കേരള മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!