Section

malabari-logo-mobile

പേപ്പട്ടിയെ കണ്ടാല്‍ വെടിവെക്കാന്‍ ഉത്തരവ്

HIGHLIGHTS : എടപ്പാള്‍ :ചങ്ങരംകുളത്തും സമീപപ്രദേശങ്ങളിലും 36 പേര്‍ക്ക് തെരുവു നായിക്കളുടെ കടിയേറ്റു.

എടപ്പാള്‍ :ചങ്ങരംകുളത്തും സമീപപ്രദേശങ്ങളിലും 36 പേര്‍ക്ക് തെരുവു നായിക്കളുടെ കടിയേറ്റു. ശനിയാഴ്ച പകലാണ് സംഭവം നടന്നത്. പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോഴിക്കടകളില്‍ നിന്നും, അറവു ശാലകളില്‍ നിന്നും മുള്ള അവശിഷ്ടം കാളച്ചാല്‍ പാടത്തിന്റെ പാലഭാഗങ്ങളിലും കൊണ്ടിടുന്നതുമൂലം ഈ ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം കൂടിയിരിക്കുകയാണെന്ന് നാട്ടുകാര്‍ നേരത്തെ പരാതിപെട്ടിരുന്നു.
സ്‌കൂളിലേക്കും മദ്രസകളിലേക്കും പോകുന്ന കുട്ടികള്‍ ഭയത്തോടെയാണ് ഇതു വഴിപോകുന്നത്. എന്നാല്‍ ഇന്നലെ ഈ ഭാഗങ്ങളില്‍ തെരുവു നായിക്കള്‍ നാട്ടുകാരെ കൂട്ടത്തോടെ ആക്രമിച്ചതിനെ തുടര്‍ന്ന് പേപ്പട്ടിയെ കണ്ടാല്‍ വെടിവെച്ചുകൊല്ലാന്‍ പോലീസിനോട് ആര്‍ഡിഒ ഉത്തരവിട്ടു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!