Section

malabari-logo-mobile

പെര്‍ത്ത് ടെസ്റ്റ്‌: മൂന്നാം ദിവസത്തില്‍ ഇന്ത്യയുടെ ‘കഥ’ കഴിഞ്ഞു

HIGHLIGHTS : മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് അനുകൂലമായതൊന്നും സംഭവിച്ചില്ല.

മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് അനുകൂലമായതൊന്നും സംഭവിച്ചില്ല. ഇനിയുള്ള രണ്ടു ദിവസം നല്ലോണം വിശ്രമിക്കാം! മറ്റന്നാള്‍ പെട്ടിയും തൂക്കി നാലാം ടെസ്റ്റ്‌ വേദിയിലേക്ക്  പറക്കാം, ഇങ്ങനെയാണെങ്കില്‍ അവിടേം ഒന്ന് രണ്ടു ഡേ വിശ്രമം ലഭിച്ചേക്കാം!ഇന്ന് രാവിലെ ദ്രാവിഡും കോലിയും  ചേര്‍ന്ന് പ്രധിരോധതിന്റെ സൂചനകള്‍ കാണിച്ചെങ്കിലും വന്മതിലിന്റെ വിള്ളലിലൂടെ റയാന്‍ ഹാരിസ് ആദ്യത്തെ വിക്കെറ്റ് വീഴ്ത്തി. പിന്നത്തെ കാര്യങ്ങള്‍ പറയേണ്ടതില്ലല്ലോ! ക്യാപ്ടന്‍ ധോണി നയിച്ച ‘വാലറ്റ’ മാര്‍ച്ച്‌ പാസ്റ്റില്‍ യുവരക്തം കോലി(75 )  മാത്രം പിടിച്ചു നിന്നു. ഒടുവില്‍ അയാളു കൂടി വീഴുമ്പോള്‍ രണ്ടു ദിവസം ബാക്കിയാക്കി ഇന്ത്യന്‍ പതനം സംഭവിച്ചു കഴിഞ്ഞിരുന്നു!
ഓസീസിന് വേണ്ടി ഫോം തുടരുന്ന ഹില്ഫെനാസ് 4 ഉം പീറ്റര്‍ സിദ്ല്‍ 3 ഉം വിക്കെറ്റ് നേടി. തകര്‍പ്പന്‍ സെഞ്ചുറി നേടിയ വാര്നെര്‍ ആണ് മാന്‍ ഓഫ് ദി മാച്ച്. 


Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!