Section

malabari-logo-mobile

പെണ്‍കുട്ടികള്‍ പൊതു ഇടങ്ങളില്‍ പാടേണ്ട;കാശ്മീരില്‍ പുത്തന്‍ ഫത്‌വ

HIGHLIGHTS : ജമ്മു: കാശ്മീര്‍ താഴ്‌വരയില്‍ ആദ്യമായി രൂപം

ജമ്മു: കാശ്മീര്‍ താഴ്‌വരയില്‍ ആദ്യമായി രൂപം കൊണ്ട് പെണ്‍കുട്ടികളുടെ മ്യൂസിക്കല്‍ റോക്ക് ബാന്റായ ‘ബ്രാഗ’ ക്കെതിരെ യാഥാസ്ഥിക മതപണ്ഡിതരുടെ ഫത്‌വ.

സംഗീതം സൂഹത്തിനും സ്ത്രീകള്‍ക്കും നല്ലതല്ലെന്നും പൊതുഇടങ്ങിളില്‍ സ്ത്രീകള്‍ പാടുപെടാന്‍ പാടില്ലെന്നതുമാണ് ശാസന കാശ്മീരിലെ പ്രമുഖ മത പണ്ഡിതനായ മുഫ്തി മൗലാന ബഷീര്‍-ഉ-ദീനാണ് ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്.

sameeksha-malabarinews

പെണ്‍കുട്ടികളാണ് ഇപ്പോള്‍ നടക്കുന്ന ബലാത്സംഗങ്ങള്‍ക്ക് ഉത്തരവാദികളെന്നും, പെണ്‍കുട്ടികള്‍ വീട്ടിലിരുന്ന് പാട്ടുപാടിക്കൊള്ളട്ടെ എന്നാണ് ഇവരുടെ നിലപാട്.

പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ മൂന്ന് പെണ്‍കുട്ടികള്‍ ചേര്‍ന്നാണ് റോക്ക ബാന്‍ രൂപീകരിച്ചിരിക്കുന്നത്. താഴ്‌വരയില്‍ 2005 ല്‍ ആദ്യം രൂപം കൊണ്ട ബ്ലഡ് റോക്ക് എന്ന ബാന്റാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ട സഹായം ചെയ്തുകൊടുക്കുന്നത്. സൂഫി സംഗീതവും, കാശ്മീരിന്റെ പാരമ്പര്യവും ഉള്‍ക്കൊള്ളുന്ന ഗാനങ്ങാണ് ബാന്റില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!