Section

malabari-logo-mobile

പുരപദ്ധതി നടത്തിപ്പിന് സ്വതന്ത്ര എഞ്ചിനിയര്‍

HIGHLIGHTS : തിരൂരങ്ങാടി: തിരൂരങ്ങാടി പഞ്ചായത്തില്‍

തിരൂരങ്ങാടി: തിരൂരങ്ങാടി പഞ്ചായത്തില്‍ നടപ്പാക്കുന്ന പുര പദ്ധതിയുടെ അവലേകന യോഗം നടത്തി. കേന്ദ്ര ഗ്രാമികസന വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി എസ് എം വിജയാനന്ദിന്റെ നേതൃത്വത്തിലായിരുന്നു യോഗം. പദ്ധതി വൈകുന്നതിന് പ്രധാന കാരണമായ സ്വതന്ത്ര എഞ്ചിനീയറുടെ നിയമനം ഈ ആഴ്ചക്കുള്ളില്‍ തന്നെ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് അഡീഷണല്‍ സെക്രട്ടറി പറഞ്ഞു.

പുര പദ്ധതിയുടെ ഓരോ പ്രവര്‍ത്തികളും നടപ്പിലാക്കുന്നതിന് സ്വതന്ത്ര എഞ്ചിനീയറുടെ നിയമനം നിര്‍ബന്ധമാണ്. ഓരോ നിര്‍മ്മാണ പ്രവൃത്തികളും സ്വതന്ത്ര എഞ്ചിനീയറുടെ അനുതിയോടെ മാത്രമേ നടത്താനാകൂ എന്നാണ് നിയമം. വിവിധ വകുപ്പുകളുടെ മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. പുരയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സ്ഥല കൈമാററത്തെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. കുടിവെള്ള പദ്ധതി ആരംഭിക്കുന്നതിനുള്ള തടസ്സം ദേശീയപാത വീതി കൂട്ടുന്നതിനാല്‍ അനുമതി ലഭിക്കുന്നതിനുള്ള തടസ്സമാണെന്നു ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എങ്കില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുകൂടി പദ്ധതി നടപ്പാക്കുന്നതിന് ശ്രമിക്കണെന്ന തിരൂരങ്ങാടി പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദ്ധേശം നടപ്പിലാക്കാനും തീരുമാനിച്ചു.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സംസ്ഥാന ഗ്രാമ വികസന വകുപ്പ് കമ്മീഷണര്‍ നന്ദകുമാര്‍, ആര്‍ ഡി ഓ കെ ഗോപാലന്‍, എ ഡി എം എന്‍ കെ ആന്റണി, വിവിധ വകുപ്പ് മേധാവികള്‍, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി ജമീല ടീച്ചര്‍, വൈസ് പ്രസിഡന്റ് എന്‍ എം അന്‍വര്‍ സാദത്ത്, സെക്രട്ടറി കെ എന്‍ അബൂബക്കര്‍, തിരൂരങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് വി പി അഹമ്മദ് കുട്ടി ഹാജി, സെക്രട്ടറി വി കെ മുരളി, ഇന്‍കെല്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

സര്‍വകക്ഷി യോഗം വിളിക്കും

പുരാപദ്ധതിയിലെ വിവാദവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കാമെന്ന് എസ് എം വിജയാനന്ദന്‍ ജനകീയ സമിതിക്ക് ഉറപ്പ് നല്‍കി. ബസ് ടര്‍മിനല്‍ പണിയാന്‍ നവരക്കായ് പാടം മണ്ണിട്ട് നികത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് ജനകീയ സമിതിയുടെ പ്രധാന ആവശ്യം. അവലോകനയോഗത്തിലെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി ഇവര്‍ നിവേദനം നല്‍കി. നിവേദക സംഘത്തില്‍ എംഎന്‍ കുഞ്ഞ് മുഹമ്മദ് ഹാജി,കെ രാമദാസ്, കുണ്ടാണത്ത് ബീരാന്‍ ഹാജി എന്നിവരാണ് ഉണ്ടായിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!